Your Dream Traditional Tropical Fusion Home – Architects Picks
Budget friendly ആയ ഏത് കാലഘട്ടത്തിന്റെയും style ന് അനുയോജ്യമായ നിങ്ങളുടെ എല്ലാ ആവശ്യങ്ങളെയും പരിഗണിക്കുന്ന ഒരു home design or interior design ideas ആണോ നിങ്ങൾക്ക് ആവശ്യം?
ഇനി അത് സാധ്യമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട customer ഇതേ സംശയങ്ങളോടെയും ആവശ്യങ്ങളോടെയും ആണ് Architects and interior designers ആയ ഞങ്ങളെ സമീപിച്ചത്. ഞങ്ങൾ അവർക്കായി നിർമ്മിച്ച Muvattupuzha യിലെ Manjalloor Residence എന്ന മനോഹര ഭവനത്തിൻ്റെ Architecture and residential interior with exterior work എന്തുകൊണ്ടാണ് ഇത്രയും unique home design and one of the best architectural design ആയത് എന്നത് ആ മനോഹരമായ ഭവനം തന്നെ പറയും.
Story of Manjalloor Residence
Affordable touch in Courtyard!
വീട്ടുകാരും ബന്ധുക്കളുമായി ഒത്തുകൂടാനുള്ള ഇടങ്ങൾ വിശാലമായി അകത്തും പുറത്തും നൽകണമെന്നും, Traditional style Design concept ആയി കൊണ്ടുവരണമെന്നും കൊണ്ടുവരണമെന്നും ആയിരുന്നു customer ൻ്റെ ആവശ്യം. ഇത് പ്രകാരം വിശാലമായ നീളൻ വരാന്തയിൽ Sitting with storage design കൊടുത്തു, കൂടെ രണ്ടു പാഷിയോ ഉൾപ്പെടുത്തി വിശാലമായ ഒരു Luxurious look നൽകി. കൂടാതെ എക്സ്റ്റീരിയറിനു മികവ് കൂട്ടാനും luxurious look നൽകാനും elevated exterior size കിട്ടാനും വേണ്ടി ഒരു unique carporch design ൽ ആണ് കാർപോർച്ച് നിർമ്മിച്ചത്. രണ്ട് car park ചെയ്യുന്നതിനുള്ള size ലാണ് porch കൊടുത്തിരിക്കുന്നത്. മഴ നനയാതെ വീട്ടിലേക്ക് കടക്കുവാനും exterior design ൻ്റെ തുടർച്ച നഷ്ടപ്പെടാതിരിക്കുവാനും ആയി വരാന്തയെ കാർപോർച്ചുമായി ഒരു ചെറിയ roofing വഴി connect ചെയ്തിരിക്കുന്നു ഇതിൽ ഉപയോഗിച്ചിരിക്കുന്ന സീലിംഗ് ഓട്കളും exterior design ൻ്റെ മുഖ്യ ആകർഷണമാണ്.
Elegent Patio: For Ideal Family Moments
തെക്കു ദർശനമായ ഈ വീട്ടിൽ കിഴക്കോട്ട് തുറക്കാവുന്ന മറ്റൊരു പാഷിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വീട്ടുകാർക്ക് മാത്രമായി ഒരു സെക്കൻഡ് എൻട്രിക്കായി ഉപയോഗിക്കുവാൻ ആയാണ്. വൈകുന്നേരങ്ങൾ മനോഹരമാക്കുവാനും കുടുംബത്തോടൊപ്പം ആഘോഷിക്കുവാനും വേണ്ടി ഒരുക്കിയ കിഴക്ക് ഭാഗത്തുള്ള ലളിതമായ പുൽത്തടിയിലേക്ക് തുറക്കുന്ന ഈ പാഷിയോ ഡിസൈൻ നീളൻ വരാന്തയിൽ നിന്ന് സ്വീകരണ മുറിയിലേക്കാണ് മിതമായ സ്പേസിലാണ് design ചെയ്തിരിക്കുന്നത്.
stylish and Restful Bedrooms for Sweet Dreams!
ഏതൊരു വീടിന്റെയും പ്രധാന ഭാഗങ്ങളിൽ ഒന്നാണല്ലോ bedroom അതുകൊണ്ടുതന്നെ ഈ unique home design ൽ നാലു bedroom കളാണ് നൽകിയിരിക്കുന്നത്. താഴത്തെ നിലയിൽ മാസ്റ്റർ ബെഡ്റൂമും കുട്ടികളുടെയും മാതാപിതാക്കളുടെയും ബെഡ്റൂമും മുകളിൽ ഒരു bedroom ഉം ആവശ്യമെന്നാൽ ഒരു ബെഡ് സ്പേസ് കൊടുക്കാവുന്ന രീതിയിലുള്ള ലൈബ്രറി സ്പേസുമാണ് ഉള്ളത്. താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്ന master bedroom വീടിൻറെ മുൻവശത്തായുള്ള പാടത്തേക്ക് ഫേസ് ചെയ്തു അതിൻറെ മാസ്മരികത ഒപ്പിയെടുക്കുന്ന രീതിയിലാണ് design ചെയ്തിരിക്കുന്നത്. കാറ്റും കാഴ്ചയും ഇവിടേക്ക് കിട്ടുന്നത് കൂടാതെ ലളിതമായ നിറങ്ങൾ പോർഷൻ wall paper എന്നിവ മാത്രമാണ് ഈ മുറി ഉൾപ്പെടെ എല്ലാ മുറികളുടെയും interior ൽ നൽകിയിട്ടുള്ളത്.
കുട്ടികളുടെ കിടപ്പുമുറിയിൽ ഒരു കോർണർ സ്പേസ് പാടത്തേക്ക് വ്യൂ കിട്ടുന്നത് പോലെയും ബെഡ് ഹെഡ് പോർഷൻ തേക്കിൽ ഒരു arch groove design work ചെയ്തു ആണ് ഒരുക്കിയിരിക്കുന്നത് ഇത് കൂടാതെ മുറിയിൽ ഒരു corner study space ഉം ഒരുക്കിയിരിക്കുന്നു.
Cozy Vibes in the Living Room!
Traditional style concept ൽ ഒരുക്കിയിരിക്കുന്ന ഈ വീട്ടിലേക്ക് വയലിൽ നിന്നും എപ്പോഴും ഉള്ള കാറ്റ് ലഭിക്കുവാനും പ്രകൃതിയോട് ഇണക്കി വീടിനെ സജ്ജീകരിക്കാനും ആയി family sitting glass windows ന് LOUVERS കൊടുത്തിരിക്കുന്നു. വീടിൻറെ മധ്യഭാഗത്തായി ഡിസൈൻ ചെയ്ത ഇരട്ടി ഉയരമുള്ള glass family living room ആണ് ഈ വീടിൻറെ ഒരു പ്രധാന ആകർഷണം. ഇതോടൊപ്പം customer ടെ നിർദ്ദേശം ഓർമ്മയിൽ വച്ച് Family living room ൽ നിന്നും ഇറങ്ങാവുന്ന തരത്തിൽ front ഭാഗത്തായി വലിപ്പമുള്ള ഒരു പാഷിയോ കൊടുത്ത് ഒരു second sitting space ചെയ്തിരിക്കുന്നു. Traditional concept ലുള്ള ഈ വീടിനെ natural friendly design ആക്കുവാനായി exterior landscpe ൽ മണ്ണിൻറെ നിറമുള്ള ടൈൽ, ജാലിയുടെ ഭിത്തി ഉപയോഗിച്ച് ജാലിയുടെ ഭിത്തി എന്നിവ പാഷിയോയ്ക്ക് കൊടുത്തിരിക്കുന്നു.
വീട്ടുകാർ കൂടുതൽ സമയവും ചെലവഴിക്കുന്ന family Living, dining, prayer space തുടങ്ങിയ പൊതുവായ ഇടങ്ങൾ luxurious look തോന്നാനായി വിശാലമായ പ്ലാനിങ്ങിൽ Double height roofing നൽകി വ്യത്യസ്തമാക്കി. ആകർഷകമായ രീതിയിൽ ടിവി സ്പേസ് അറേഞ്ച് ചെയ്തതിനോടൊപ്പം തന്നെ പ്രകൃതിയുടെ മനോഹാരിതയെ വീടിൻറെ ഭംഗിയുമായി ഇഴ ചേർക്കാനായി ഈ സ്പേസിന്റെ പുറത്തേക്കുള്ള ഭിത്തിക്ക് ഫുൾ ഗ്ലാസ് വിൻഡോ നൽകി മുറിയുടെ ambience ഉം style ഉം enhance ചെയ്തിരിക്കുന്നു.
Dining Area: Where Every Meal Feels Special!
വീടിൻറെ പൊതുവായ ഇടങ്ങളുടെ മധ്യഭാഗത്തായി ലളിതമായ design element ഉപയോഗിച്ച് തേക്കിലാണ് പ്രയർ യൂണിറ്റും ഇന്റേണൽ പാർട്ടീഷനും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ട്രഡീഷണൽ ലുക്ക് കൊണ്ടുവരുന്നതിനായി dining space ലുള്ള സീലിംഗ് തടിയിൽ groove design ചെയ്താണ് മനോഹരമാക്കിയിരിക്കുന്നത്. മിതമായ തടിയഴകാണ് interior concept, അതിനാൽ ഇതിനുവേണ്ടി വെർട്ടിക്കൽ പെർഗോളയും മറ്റു partetion elements ഉം തേക്കിൽ തന്നെ ചെയ്തിരിക്കുന്നു.
മുറിയിലെ natural lighting നിലനിർത്താനായി dining space ൽ നിന്നും കിഴക്കോട്ട് തുറക്കാവുന്ന ഒരു സെക്കൻഡ് പാർട്ടിയോ നൽകിയിരിക്കുന്നു. അത് കൂടാതെ house design concept നോട് ഇണങ്ങിയ രീതിയിൽ ഡൈനിങ് ടേബിൾ തുടങ്ങിയ എല്ലാ ഫർണിച്ചറും തേക്കിൽ തന്നെ Customized ആയി ആണ് നിർമ്മിച്ചിരിക്കുന്നത്.
Semi open modular kitchen view കിട്ടുന്ന രീതിയിൽ dining space ൽ ഒരു ഭാഗത്തായാണ് ബ്രേക്ക്ഫാസ്റ്റ് ടേബിൾ ക്രമീകരിച്ചിരിക്കുന്നത്, ഹൈ ചെയർസും കൗണ്ടർ ടോപ്പും ഇതിൻറെ design highlight ആണ്. Counter top wall, തേക്കിൽ തന്നെ groove ഡിസൈൻ ചെയ്തു പാനലും ഹാങ്ങിങ് ലൈറ്റും നൽകി ആകർഷകമാക്കിയിരിക്കുന്നു.
Modular Kitchen; Transforming Cooking Space into a Culinary Haven!
Modular kitchen മിതമായ സ്പേസിൽ കൊടുത്ത് ഒരു വശം breakfast table ഉം ഒരു corner storage space with tall unit ഉം കൊടുത്ത് സ്റ്റോറേജ് യൂണിറ്റിൽ പഴയ ഓട്ടുപാത്രങ്ങൾ കാണാവുന്ന വിധത്തിൽ ഡെക്കറേറ്റ് ചെയ്തു മനോഹരമാക്കിയിരിക്കുന്നു. Work area, store room,laundry എന്നിവയാണ് modular kitchen ൻറെ മറ്റു ഭാഗങ്ങൾ.
Stylish Staircase Leading to New Heights!
Creative interior design ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന staircase ആണ് ഈ വീടിൻറെ മറ്റൊരാകർഷണം. Metal ൽ തേക്കിന്റെ പടികൾ കൊടുത്താണ് design. കൂടാതെ starecase നടയിലും ഇരിപ്പിടം കൊടുത്തിരിക്കുന്നു ഒരു game area ആയി ഉപയോഗപ്പെടുത്താനും ഇത് അനുയോജ്യമാണ്.
Life Into Living Room with Gorgeous Glass Windows!
മുകൾ നിലയിലെ ബെഡ്റൂം corner window sitting നൽകി പച്ചപ്പ് ആസ്വദിക്കാവുന്ന രീതിയിലാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സൗകര്യങ്ങളോടൊപ്പം തന്നെ വീടിനു പുറത്തെ കാഴ്ചകളെ അതിമനോഹരം ആക്കുവാനായി മുകൾ നിലയിൽ എത്തിയാൽ ഡബിൾ ഹൈറ്റിലുള്ള ഗ്ലാസ് വിൻഡോ ഒരുക്കിയിരിക്കുന്നു. ഇത് പുറത്തെ അതിമനോഹരമായ പാടത്തിന്റെ മനോഹാരിതയെ പതിന്മടങ്ങാക്കുന്നു.
ഈ affordable home design നെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്ന മറ്റൊന്നായിരുന്നു കസ്റ്റമറുടെ ആവശ്യപ്രകാരം ഉള്ള ഒരു സ്പെഷ്യൽ work from home space setup. കസ്റ്റമറുടെ ഈ ആവശ്യം പരിഗണിച്ചു തന്നെ traditional look കൊടുത്ത് ലൈബ്രറി അല്ലെങ്കിൽ ഓഫീസ് സ്പേസ് glass wall കൊടുത്തു design ചെയ്തു. ഇവിടം ആവശ്യം വന്നാൽ ഒരു ബെഡ് കൂടി ക്രമീകരിക്കാവുന്ന വിധത്തിൽ വളരെ ഒതുങ്ങിയും എന്നാൽ മനോഹരമായും ആണ് ഒരുക്കിയിരിക്കുന്നത്.
ഈ ഡിസൈനിന്റെ മറ്റൊരു highlight ആണ് വിശാലമായ balcony. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഈ ബാൽക്കണിയുടെ ഒരു ചുവർ മുഴുവനും വെട്ടുകല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഈ ഡിസൈനിനെ വളരെ unique ആക്കുന്നു. കൂടാതെ പാടത്തേക്കുള്ള കാഴ്ച ആസ്വദിക്കാവുന്ന തരത്തിലാണ് ബാൽക്കണിയുടെ ക്രമീകരണം.
Traditional look നെ enhance ചെയ്യാനും വീടിൻറെ naturality നിലനിർത്താനുമായി ഐവറി ആണ് ഭിത്തിക്കും ഫ്ലോർ ടൈലിനും നൽകിയത്. അതോടൊപ്പം വുഡ് വർക്കിന്റെ അതിപ്രസരമില്ലാതെ മിതത്വം നിലനിർത്തി ഡിസൈൻ ചെയ്തതും ഈ വീടിൻറെ ഭംഗിയെ അതിൻറെ പാരമ്യത്തിൽ എത്തിക്കാൻ സഹായിച്ചു. ഇത് കൂടാതെ Kitchen, cupboards എന്നിവ ഒഴികെ ബാക്കിയെല്ലാം തേക്കിൽ തന്നെ ഡിസൈൻ ചെയ്തതും custom furniture പണികഴിപ്പിച്ചതും ഇതിൻറെ interior വളരെ മനോഹരമാക്കാൻ സഹായിച്ചു.



































